പ്രതല ബലം
പഠന നേട്ടങ്ങൾ:
1. പ്രതലബലം എന്താണെന്ന് മനസ്സിലാക്കുന്നതിന്.
2. പ്രതല ബലത്തിന്റെ കാരണം എന്താണെന്ന് മനസ്സിലാക്കുന്നതിന്.
3. പ്രതല ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ കണ്ടെത്തുന്നതിന്.
ലഘു കുറിപ്പ്: ദ്രാവകങ്ങളുടെ ഉപരിതലത്തിലെ സദ്ദൃശ്യ തന്മാത്രകൾ വശങ്ങളിലേക്കും അകത്തേക്കും മാത്രം ആകർഷിക്കപ്പെടുന്നു. അതിനാൽ ഉപരിതലം ഇലാസ്തികമായ പാട പോലെ പ്രവർത്തിക്കുന്നു. ഇതിനു കാരണമായ ബലമാണ് പ്രധാന ബലം. ദ്രാവക തന്മാത്രകൾ തമ്മിലുള്ള ആകർഷണ വികർഷണങ്ങളാണ് പ്രതല ബലത്തിന് കാരണം. ദ്രാവക തന്മാത്രകൾ അടുത്തുള്ള എല്ലാ തന്മാത്രകളിലും വശങ്ങളിലും ബലം പ്രയോഗിക്കുന്നു. ആകെയുള്ള ബലത്തിന്റെ തുക പൂജ്യം ആയിരിക്കും.
പ്രതല ബലത്തിന്റെ ഉദാഹരണം ചിത്രത്തിലൂടെ;
പ്രതല ബലം ഓൺലൈൻ ക്ലാസ്സ്
ഉപസംഗ്രഹം
ഒരു ദ്രാവകത്തിലെ തന്മാത്രകൾ വശങ്ങളിലേക്കും താഴേക്കും പരസ്പരം ആകർഷിക്കുന്നു. ഈ ആകർഷണമാണ് പ്രതല ബലത്തിന് കാരണം. നിത്യജീവിതത്തിൽ ധാരാളം ഉദാഹരണങ്ങൾ പ്രതല ബലത്തിന് നമുക്ക് കണ്ടെത്തുവാൻ കഴിയും. പ്രാണികൾ ജലത്തിലൂടെ നടക്കുന്നത്, ബ്ലേഡ് വെള്ളത്തിൽ പൊന്തി കിടക്കുന്നത് ഇങ്ങനെ ധാരാളം ഉദാഹരണങ്ങൾ പ്രതല ബലത്തിന് നമുക്ക് കണ്ടെത്തുവാൻ കഴിയും.
No comments:
Post a Comment